Monday, April 13, 2020

Thursday, April 2, 2020

#1 ചിട്ട ആയാലോ 

സുഹൃത്തുക്കളെ,

എല്ലാവരും സുഖമായി ഇരിക്കുന്നു എന്നു കരുതട്ടെ 👍. പുറത്തിറങ്ങുന്നത് പരമാവധി കുറച്ചും 🏠 കൈകൾ നന്നായി സോപ്പിട്ട് കഴുകിയും 🚰കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളിൽ നമ്മൾക്കെല്ലാം ഒറ്റക്കെട്ടായി നീങ്ങാം. സർക്കാരിന്റെ നിർദ്ദേശങ്ങൾ അതേ പടി പാലിച്ചു കൊണ്ടു തന്നെ നാം ഈ പോരാട്ടത്തിലെ കണ്ണികൾ ആവും.💪

ഈ 21 ദിവസം നമുക്കെല്ലാം ഒരു ബ്രേക്ക് 🛑 ആണ്. നമ്മൾ പ്ലാൻ ചെയ്ത പലതും നടക്കാതെ പോകുന്നു 😒. 

പക്ഷെ, ഓർത്തു നോക്കൂ.. ഇങ്ങനെ ഒരവസരം നമുക്ക് അല്ലാതെ കിട്ടുമോ.. 👍

 നമുക്ക് എന്ത് ചെയ്യാൻ കഴിയും? 🤔

ഇപ്പോൾ നമുക്ക് ചെയ്യാനുള്ളത് സർക്കാർ നിർദ്ദേശങ്ങൾ അപ്പടി അനുസരിക്കുകയാണ്. 

അതുക്കും മേലെ? 🤔
പറ്റും.. ജീവിതത്തിലെ തിരക്കുകൾ ഇല്ലാത്ത ഇനിയുള്ള 1️⃣4️⃣ ദിവസങ്ങൾ  നമുക്ക് ഇതൊന്ന് ചിട്ടപ്പെടുത്താൻ ശ്രമിച്ചു നോക്കാം.✅

എന്തിനാണ് ഈ ചിട്ട❓ 
ഇല്ലെങ്കിൽ എന്താ കുഴപ്പം❓

ഭൂമിയിലെ നമ്മുടെ ജീവിതം സൂര്യനെ 🌞ആശ്രയിച്ചാണ്, നമ്മുടെ മാത്രമല്ല മുഴുവൻ ജീവജാലങ്ങളുടെയും.. മറ്റെല്ലാ ജീവികളും സൂര്യന്റെ ചിട്ടയ്ക്ക് അനുസരിച്ചാണ് നീങ്ങുന്നത്. ഉണരുന്നതും ഉറങ്ങുന്നതും.. 🌗

വളരെ ഭംഗിയായി ഡിസൈൻ ചെയ്തിട്ടുള്ള  നമ്മുടെ ശരീരത്തിലെ മുഴുവൻ പ്രവർത്തനങ്ങളും ഒരു താള ക്രമത്തിലാണ് ഉള്ളത്. സൂര്യന്റെ ചംക്രമണത്തിന് അനുസൃതമായ ഈ താളത്തിന് circadian rhythm 🕕 എന്നാണ് പേര്. അതിനനുസരിച്ച് നമ്മടെ ദേഹത്തിലെ ജൈവ ഘടികാരം 🕕പ്രവർത്തിക്കുന്നു. 

ശരീരത്തിലെ ഹോർമോണുകൾ, ദഹന രസങ്ങൾ, പാചന ക്രമങ്ങൾ (metabolism) എല്ലാം ഈ താളം അനുസരിക്കാൻ ഇഷ്ടപ്പെടുന്നു ✅

നിശ്ചിത സമയത്തെ ഉണരൽ 🕧, ഭക്ഷണം, ഉറക്കം 🕚 ഒക്കെ ഈ താളത്തിന് സഹായകമാണ്. അപ്പോഴാണ് നമുക്ക് ആരോഗ്യം, രോഗപ്രതിരോധ ശേഷി ഒക്കെ ഉണ്ടാവുന്നത്. 

മറിച്ചായാലോ..
മൊത്തം ഒരു അപതാളം.. എവിടെ തുടങ്ങണം, എപ്പോൾ തീർക്കണം എന്നൊന്നും അറിയാതെ ശരീരത്തിലെ ആന്തരിക അവയവങ്ങൾ കഷ്ടപ്പെടും 😒. 
ഫലമോ, പ്രമേഹം, അമിത രക്ത സമ്മർദ്ദം, കൊളസ്‌ട്രോൾ അധികമാകുന്ന അവസ്ഥ, അർശസ് തുടങ്ങി ഒരു പറ്റം ജീവിതശൈലി രോഗങ്ങളും..

ഭക്ഷണം മാത്രം ശരി ആയാൽ പോരാ.. ഇത് അതിലേറെ പ്രധാനം ആണ് ജീവിത ശൈലീ രോഗ പ്രതിരോധത്തിന്..

നമുക്ക് തുടങ്ങാം.. 👍
അടുത്ത രണ്ടോ മൂന്നോ ദിവസം കൊണ്ട് നമുക്ക് ഉറക്കം, ഉണരൽ എന്നിവ ഒന്ന് ചിട്ടപ്പെടുത്താൻ ശ്രമിച്ചാലോ...

നടക്കും... 👍

#MadhuramJeevitham
#Lockdowndays
#4abetterworld
#WhatcanIdo
#IndiafightsCorona
#Ayurvedicwayoflife

Sunday, October 25, 2015

കടല്‍ : കടൽ(ആയുര്‍വേദ കോളേജില്‍  നിന്ന്)ഗൈനക്കോളജി വിഭാ...

കടല്‍ : കടൽ(ആയുര്‍വേദ കോളേജില്‍  നിന്ന്)


ഗൈനക്കോളജി വിഭാ...
: കടൽ (ആയുര്‍വേദ കോളേജില്‍  നിന്ന്) ഗൈനക്കോളജി വിഭാഗത്തില്‍ തിരക്കേറിയ ഒരു ദിവസം ഡോക്ടറുടെ കൂടെ റൌണ്ട്സ് കഴിഞ്ഞു ക്ഷീണിച്ചു ഒ പി യില്...